Latest NewsKeralaNews

കിം ജോങ് ഉന്നിന് കൊച്ചിയിലും ‘ആരാധകർ’

കൊച്ചി: തുടർച്ചയായ മിസൈൽ, അണുപരീക്ഷണങ്ങളിലൂടെ ലോകത്തെ വിറപ്പിക്കുന്ന ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് കൊച്ചിയിലും ‘ആരാധകർ’. ഒരുകൂട്ടം മലയാളി ആരാധകർ ശനിയാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നൈജർ–ഉത്തരകൊറിയ മൽസരത്തിനിടെയാണ് പിന്തുണയുമായെത്തിയത്. ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടർ 17 ലോകകപ്പിൽ എന്താണ് കാര്യമെന്ന് ചോദിക്കരുത്.

ഇവർ ‘ലോകത്തിലെ യഥാർഥ പോരാളികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ’ എന്നെഴുതിയ ബാനറുകളും കൈവശം വച്ചിരുന്നു. കൂട്ടത്തിൽ കിം ജോങ് ഉന്നിന്റെ ചിത്രം ആലേഖനം ചെയ്ത ബാനറുകളും കണ്ടു. സ്വതവേ നൈജർ–ഉത്തരകൊറിയ മൽസരം ഗാലറിയിൽ തണുപ്പു പടർത്തിയയിരുന്നു. എന്നാൽ അതിനിടയ്ക്ക് നേരം കൊല്ലിയായി ഈ ഉത്തരകൊറിയൻ ‘ഫ്ലക്സ്’ കാഴ്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button