പത്താം ക്ലാസുകാര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിൽ അവസരം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. തുടർന്ന് നടത്തുന്ന എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കനാമെന്നതാണ് അടിസ്ഥാന യോഗ്യത. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവു തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരിച്ച കോസ്റ്റ്ഗാര്‍ഡ് യൂണിഫോം തസ്തികയിലെ ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് നേടിയാൽ മതിയാകും.
പ്രായം 01.04.2018-ന് 18-22 വയസ് തികഞ്ഞിരിക്കണം(എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും) 01-04-1996-നും 31-03- 2000-നും ഇടയില്‍ ജനിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അടിസ്ഥാനശമ്പളം ; 21,700 രൂപ മറ്റ് അലവന്‍സുകള്‍
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക :ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ഓണ്‍ലൈന്‍ അപേക്ഷ: ഒക്ടോബര്‍ 16 മുതല്‍ 23 വരെ
Post Your Comments