ന്യൂഡൽഹി: ധോണി മികച്ച ക്രിക്കറ്റ് താരമായതിനു കാരണക്കാരൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. ബാറ്റിംഗ് ഓർഡറിൽ ധോണിക്ക് സ്ഥാനക്കയറ്റം നൽകാൻ അന്ന് നായകനായിരുന്ന ഗാംഗുലി തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ ധോണി എന്ന മികച്ച ബാറ്റ്സ്മാൻ ഉണ്ടാവില്ലായിരുന്നുവെന്നും സെവാഗ് പറഞ്ഞു.
ടീമിന് മികച്ച തുടക്കം ലഭിക്കാൻ അന്ന് ബാറ്റിംഗ് ഓർഡറിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു. ഗാംഗുലി മൂന്നാമനായിത്തന്നെ ഇറങ്ങട്ടെയെന്നും അല്ലാത്തപക്ഷം ഇർഫാൻ പത്താനെയോ ധോണിയേയോ പോലെ ഉള്ള തകർപ്പൻ ബാറ്റ്‌സ്മാൻമാരെ ഇറക്കാമെന്നുമായിരുന്നു തീരുമാനം. ദാദയുടെ ഈ തീരുമാനമാണ് ധോണിയുടെ ക്രിക്കറ്റ് ജീവിതം തന്നെ മാറ്റിമറിച്ചത്.
ഗാംഗുലി എല്ലാക്കാലത്തും യുവതാരങ്ങൾക്ക് അവസരങ്ങൾ ലഭിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. ദാദയിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രാഹുൽ ദ്രാവിഡും ധോണിയുടെ വളർച്ചയിൽ വഹിച്ച പങ്ക് ചെറുതല്ലെന്നും ,ദ്രാവിഡ് ക്യാപ്റ്റനായിരുന്ന കാലത്താണ് ധോണി മികച്ച ഫിനിഷറായി മാറിയതെന്നും സെവാഗ് പറഞ്ഞു.
Post Your Comments