KeralaLatest NewsNews

ഭര്‍ത്താവിന്റെ സ്വര്‍ണ്ണവും പണവും അടിച്ചുമാറ്റി 23കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി

ചവറ: 23കാരനൊപ്പം കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി. രണ്ട് കുട്ടികളുടെ മാതാവായ യുവതിയാണ് ഒളിച്ചോടിയത്. ചവറ സ്വദേശിനിയാണ് ഭര്‍ത്താവിന്റെ പണവും സ്വര്‍ണ്ണവും മോഷ്ടിച്ച് ഒളിച്ചോടിയത്. 28കാരിയെയാണ് പന്മന നടുവത്തേരി സ്വദേശിയായ 23കാരനായ കാമുകനോടൊപ്പം കല്‍പ്പറ്റയില്‍നിന്ന് ചവറ പോലീസ് പിടികൂടിയത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്.

40 പവനും പത്തുലക്ഷം രൂപയുമായാണ് യുവതി മോഷ്ടിച്ചത്. എന്നാല്‍ പോലീസ് അന്വേഷിച്ചെങ്കിലും യുവതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലുള്ള ഒരു എടിഎമ്മില്‍നിന്ന് യുവതി 40000 രൂപ പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇതിനു പിന്നാലെ അടുത്തദിവസം വയനാട്ടിലുള്ള ഒരു എടിഎം കൗണ്ടറില്‍ നിന്ന് വീണ്ടും 40000 രൂപ യുവതി പിന്‍വലിച്ചു.

പോലീസ് വയനാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടയില്‍ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബന്ധപ്പെട്ടിരുന്ന നമ്പര്‍ മഞ്ചേരിയിലുള്ള ഒരു യുവാവിന്റേതാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അടുത്തിടെ പരിചയപ്പെട്ട കാമുകന്റെ കൂടെയാണ് യുവതി മുങ്ങിയതെന്ന വിവരങ്ങള്‍ പുറത്തുവന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button