
ലക്നൗ: പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും വെടിവെച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരൺ, ഗോലു, മുകേഷ് എന്നിവരാണ് പിടിയിലായത്. സന്ദീപ്, രോഹിത് എന്നിവർക്കെതിരെ ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്ന് റൂറൽ പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു. മൂക്കിൽ പരിക്കേറ്റ യുവതിയുടെ നില ഗുരുതരമല്ല. ബുധനാഴ്ച രാത്രിയാണ് സംഭവം.
പ്രാഥമിക കൃത്യം നിർവഹിക്കാനായി ലക്നോവിന്റെ പ്രാന്തപ്രദേശമായ മലിഹാബാദ് വില്ലേജിലെ വീടിന് പുറത്തിറങ്ങിയതായിരുന്നു യുവതി. സംഭവത്തിൽ സന്ദീപ് തന്നെ കൂട്ട മാനഭംഗത്തിന് വിധേയനാക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇരയായ പെൺകുട്ടിയുടെ സഹോദരനൊപ്പം സന്ദീപിന്റെെ സഹോദരി ഒളിച്ചോടിയതിലുള്ള പ്രതികാരം എന്ന നിലയിലാണ് ഇയാളുടെ കൃത്യം എന്നാണ് പൊലീസ് ഭാഷ്യം.
Post Your Comments