KeralaLatest NewsNews

ഇന്ധന നികുതി കുറയ്ക്കാനുള്ള ഉപാധി വ്യക്തമാക്കി തോമസ് ഐസക്

ആലപ്പുഴ: ഇന്ധന നികുതി ഒഴിവാക്കിയാല്‍ കേരളത്തിനു വലിയ വരുമാന നഷ്ടം ഉണ്ടാകും. ഇതു കേന്ദ്രം പരിഹരിച്ച് തന്നാല്‍ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാമെന്നു ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 1500 കോടി രൂപയാണ് ഇന്ധന നികുതി ഒഴിവാക്കിയാല്‍ കേരളത്തിനു നഷ്ടം വരിക. ഈ തുക കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയാല്‍ നികുതി കുറയ്ക്കാമെന്നു ധനമന്ത്രി അറിയിച്ചു.

കേന്ദ്രം ഇതുവരെ ഇന്ധന നികുതി കുറയ്ക്കാനുള്ള നടപടിയെടുത്തിട്ടില്ല. അതിനു പകരം സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്നാണ് പറയുന്നത്. ചുമ്മാ വര്‍ത്തമാനം പറയുന്നത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന്റെ പ്രശ്‌നം പണമില്ല എന്നതാണ്.

ജിഎസ്ടി നടപ്പാക്കിയത് വേണ്ടത്ര ഒരുക്കം നടത്താതെയാണ് എന്നു ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിച്ചു. ഈ പ്രശ്‌നങ്ങള്‍ കേരളം ആദ്യമേ ചൂണ്ടിക്കാണിച്ചതാണ്. ആലപ്പുഴയില്‍  മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button