KeralaLatest NewsNews

ജന രക്ഷായാത്രയിൽ സ്വച്ഛ്‌ ഭാരത് മിഷൻ പ്രവർത്തകർ സജീവം

ജന രക്ഷായാത്രയിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റുന്നത് ബിജെപിയുടെ സ്വച്ഛഭാരത് മിഷന്റെ പ്രവർത്തനങ്ങളാണ്. യാത്രയിൽ ഉടനീളം കുടിവെള്ളവും ഭക്ഷണവും നൽകുന്ന പ്ലാസ്റ്റിക് കുടകളും പാത്രങ്ങളും യാത്രയുടെ കൂടെ നടന്ന് വൃത്തിയാക്കുന്നത് സ്വച്ഛ ഭാരത് മിഷന്റെ ടീം അംഗങ്ങളാണ്. യാത്ര ആരംഭിക്കുമ്പോൾ മുതൽ അവസാനം വരെ നൽകുന്ന കുടിവെള്ള കവറുകൾ യാത്രപോയി മിനിറ്റുകൾക്കകം നീക്കം ചെയ്യുന്നതിൽ പ്രവർത്തകർ കാണിക്കുന്ന മര്യാദ രാഷ്ട്രീയ എതിരാളികളിൽ പോലും ആദരവ് ഉണ്ടാക്കുന്നതായിരുന്നു.

ബിജെപി സംസ്ഥാന സമിതി അംഗം ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും തൊണ്ണൂറോളം യുവമോർച്ച പ്രവർത്തകരാണ് സ്വച്ഛ ഭാരത് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് . യാത്രയുടെ ഭാഗമാണെങ്കിലും യാത്രയുടെ മുന്നണിയിലോ ശക്തിപ്രകടനത്തിലോ ഭാഗമാകാതെ ഇവർ നടത്തുന്ന നിശബ്ദ സേവനം കേന്ദ്രമന്ത്രിമാരുടെ അടക്കം പ്രശംസ പിടിച്ചുപറ്റി. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി അർജുൻ മേഘ് വാൾ തുടങ്ങിയവർ തലശ്ശേരിയിൽ വെച്ച് പ്രത്യേക അനുമോദനവും പ്രശംസയും നൽകി ഇവരെ ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button