ജംഷഡ്പുര്‍: ഒരു നാടിന് മാത്രമല്ല, ഈ രാജ്യത്തിന് തന്നെ അഭിമാനമാവുകയാണ് ഈ എട്ടാംക്ലാസുകാരി. ജീവിതത്തിലെ ആകെ സമ്പാദ്യം കൊണ്ട് അവള്‍ നിര്‍മ്മിച്ച് നല്‍കിയത് അഞ്ച് ശുചിമുറികളാണ്. ജംഷഡ്പൂര്‍ ടെല്‍കോ ഹില്‍ടോപ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മോദ്രിത ചാറ്റര്‍ജിയാണ് അഞ്ച് ശുചിമുറികള്‍ നിര്‍മ്മിച്ച് നല്‍കിയത്. 2016 ഡിസംബറിലാണ് പോക്കറ്റ് മണിയും ചെറു സമ്പാദ്യങ്ങളും ചേര്‍ത്ത് ഗോര്‍വധിപൂര്‍ ഗ്രാമത്തിന് ശുചിമുറി പണിത് നല്‍കിയത്.
അന്ന് മോദ്രിത നല്‍കിയ ശുചിത്വ സന്ദേശം ദേശീയ തലത്തില്‍ തന്നെ ഏറെ പ്രശസ്തി നേടി. ആ ഗ്രാമത്തിലെ ആദ്യ ശുചിമുറി ആയിരുന്നു അത്. തുടര്‍ന്ന് ഗോര്‍വധിപുരിലും സമീപ ഗ്രാമങ്ങളിലും ശുചിത്വ സന്ദേശമെത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രചാരകയായത്. രാജ്യത്തിന് തന്നെ അഭിമാനമായി മോദ്രിതയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി രഘുബര്‍ ദാസും വിളിച്ച് വരുത്തി അഭിനന്ദിച്ചിരുന്നു. ടെല്‍ക്കോയുടെ സഹായത്തോടെ നിര്‍മിച്ച അഞ്ചാമത്ത ശുചിമുറിയും ഇന്നലെ തുറന്നു.
Post Your Comments