ന്യൂഡല്‍ഹി: പാക്ക് സ്വദേശികള്‍ക്ക് വീണ്ടും കാരുണ്യഹസ്തവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അതിര്‍ത്തിയിലെ സ്ഥിതി രൂക്ഷമാകുന്ന വേളയിലാണ് സുഷമയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. രണ്ട് പാക്ക് സ്വദേശികള്‍ക്കു ചികിത്സയ്ക്കു വേണ്ടി ഇന്ത്യയിലേക്കു വരാനായി മെഡിക്കല്‍ വീസ സുഷമ സ്വരാജ് അനുവദിച്ചു.
ഇരുവരും വിദേശകാര്യ മന്ത്രിയെ കാര്യം അറിയിച്ചത് ട്വിറ്റര്‍ മുഖേനയാണ്. ലാഹോര്‍ സ്വദേശി ഉസൈര്‍ ഹുമയൂണിന്റെ മൂന്നു വയസ്സുള്ള മകള്‍ക്ക് ഓപണ്‍ ഹാര്‍ട്ട് സര്‍ജറി, നൂര്‍മ ഹബീബ് എന്ന യുവതിയുടെ പിതാവിന് കരള്‍മാറ്റ ശസ്ത്രക്രിയ എന്നിവയുടെ തുടര്‍ ചികിത്സ ഇന്ത്യയില്‍ നടത്താണ് അനുമതി ലഭിച്ചിരിക്കുന്നത്. വിവരം സുഷമ സ്വരാജ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനു മുമ്പും പാക്ക് സ്വദേശികള്‍ക്ക് സുഷമ മെഡിക്കല്‍ വീസ് അനുവദിച്ചിട്ടുണ്ട്.
Post Your Comments