ന്യൂഡല്‍ഹി: ദോക്ലാം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ഉണ്ടാക്കിയ ധാരണകള്‍ ചൈന ലംഘിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മ്മാണം പുനരാരംഭിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ ധാരണകള്‍ ലംഘിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റ് 28 മുതല്‍ ദോക്ലാമില്‍ നിലനില്‍ക്കുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ലെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വെള്ളിയാഴ്ചയാണ് ദോക്ലാമില്‍ ചൈന വീണ്ടും റോഡ് നിര്‍മാണം തുടങ്ങിയെന്നും, മുന്‍പ് തര്‍ക്കമുണ്ടായ മേഖലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ഡോക ലായുടെ വടക്ക് കിഴക്ക് മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ നിര്‍മാണം നടത്തുന്നതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.മേഖലയില്‍ ആയിരത്തിലേറെ ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ഉണ്ടായിരുന്നു.
Post Your Comments