ചെന്നൈ: ദളിതരടക്കമുള്ള അബ്രാഹ്മണരെ ശാന്തിമാരാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്.
ദളിതരടക്കമുള്ള അബ്രാഹ്മണരെ തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ക്കായി നിയമിക്കാനാണ് തീരുമാനിച്ചത്. ഇത് വിപ്ലവകരമായ നടപടിയാണെന്ന് സ്റ്റാലിന് പറയുന്നു. തീരുമാനമെടുത്ത കേരള മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു എന്നും ട്വീറ്റില്‍ പറയുന്നു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിക്കാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments