Latest NewsKeralaNews

വ്യക്തിപരമായി അധിക്ഷേപിക്കരുത്; ട്രോളന്‍മാരോട് കുമ്മനം

വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷെ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്രോളന്‍മാരോട് പറഞ്ഞു. ഇടുന്നവരുടെ മാനസിക അവസ്ഥയും നിലവാരവുമാണ് ട്രോളുകളിലെ പരിഹാസം വ്യക്തമാക്കുന്നതെന്ന് കുമ്മനം പറഞ്ഞു.

അത് പക്ഷെ വലിയ മാനസിക പ്രശ്‌നം തനിക്കുണ്ടാക്കിയിട്ടില്ല. പലരും ട്രോളുകളേക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ അത് ശ്രദ്ധിക്കാന്‍ സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

‘കുമ്മനടി’ പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് പറയുന്നവര്‍ പറയട്ടെ എന്ന മറുപടിയാണ് കുമ്മനം നല്‍കിയത്. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയാം. പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ലെന്നും ജീവിതമാണ് അധിക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയെന്നും കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button