സിഡ്നി: പരമ്പരാഗത ഇന്ത്യന്‍ രൂപകല്‍പ്പനയിലുള്ള ഓസ്ട്രേലിയന്‍ നിര്‍മിത കട്ടിലിന് 50000 രൂപ. കയര്‍ കട്ടിലാണ് പരസ്യത്തില്‍ നിറഞ്ഞത്. ഇന്ത്യയില്‍ കയര്‍ കട്ടില് ഇപ്പോള്‍ എവിടെയും ഇല്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലാണ് ചണത്തിന്റെ കയര്‍ ഉപയോഗിച്ച് മെടഞ്ഞ കട്ടിലുകള്‍ ഉള്ളത്.
എന്നാല്‍ ഓസ്ട്രേലിയയില്‍ ഈ കട്ടില് നിസാരക്കാരനല്ല. ഒരു കട്ടില് വാങ്ങാന്‍ 50,000 എണ്ണി കൊടുക്കണം. ഓസ്ട്രേലിയന്‍ പരസ്യം കണ്ടപ്പോഴാണ് ഞെട്ടിയത്. ഇതു കണ്ട ഇന്ത്യന്‍ ട്രോളര്‍മാര്‍ വെറുതെവിട്ടില്ല. ട്രോളിന്റെ പൊങ്കാലയായിരുന്നു പിന്നീട്.
വളരെയേറെ സുഖപ്രദവും പരമ്പരാഗത ഇന്ത്യന്‍ രൂപകല്പനയിലുള്ള ഓസ്ട്രേലിയന്‍ നിര്‍മിതവുമാണ് കട്ടില് എന്നാണ് വിശേഷണം. മേപ്പിള്‍ മരത്തിന്റെ തടിക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിടക്ക നിര്മാണ് കയര്‍ കട്ടില് നടത്തുന്ന സിഡ്നിക്കാരനായ ഡാനിയല്‍ ബ്ലൂര്‍ 2010ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരം കട്ടില് ആദ്യമായി കാണുന്നത്.
സിഡ്നിയില്‍ തിരിച്ചെത്തിയ ഡാനിയല്‍ ഇത്തരമൊരു കട്ടില് ഉണ്ടാക്കുകയായിരുന്നു. കട്ടില് നിര്‍മ്മിക്കുന്നതിനും മറ്റും 50,000 പകുതി ചിലവാകുമെന്നാണ് പറയുന്നത്. പരസ്യത്തെ പരിഹസിച്ചാണ് ട്രോളര്‍മാര്‍ എത്തിയത്. ഇന്ത്യയില്‍ തുച്ഛമായ വിലയ്ക്ക് കിട്ടുന്നതാണ് ഈ കട്ടിലെന്നും ചുളുവില്‍ പണം ഉണ്ടാക്കാനാണ് ഇയാളുടെ ശ്രമമെന്നുമൊക്കെയാണ് പരിഹാസം.
Post Your Comments