ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സുപ്രധാന നീക്കവുമായി ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) . രാഹുല്‍ഗാന്ധിയോട് എഐസിസി നേരിട്ട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഇതാദ്യമായിട്ടാണ് വിഷയത്തില്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിയോടു നേരിട്ട് അഭിപ്രായം ചോദിക്കുന്നത്. നിലവില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി ഈ മാസം അവസാനം ഏറ്റെടുക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് വിവരം.
സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായാല്‍ ഒക്ടോബര്‍ പത്തു മുതല്‍ നോമിനേഷന്‍ നല്‍കാനുള്ള അവസരം ഉണ്ടാകും. ഒക്ടോബര്‍ 25 ന് ഫലം പ്രഖ്യാപിക്കും. നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധിയാണ് ഉള്ളത്.
Post Your Comments