ഒമാന്‍: ഒമാനിലും സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഒമാന്‍ സര്‍ക്കാര്‍ 25000 സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മന്ത്രി സഭ തീരുമാനം. പൊതു മേഖലയിലും സ്വകാര്യാ മേഖലയിലും ഉള്‍പ്പെടെയാണ് ഇത്രയും തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക. 2017 ഡിസംബര്‍ മുതല്‍ നിയമനങ്ങള്‍ നടക്കും. സ്വദേശി യുവാക്കളുടെ വികസനം ലക്ഷ്യം വെച്ചാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ക്കായി ഒമാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.
ഇതിനു നടപ്പില്‍ വരുത്തേണ്ട പദ്ധതികള്‍ക്ക് ഒമാന്‍ മന്ത്രി സഭ കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്വദേശികള്‍ക്കു തൊഴില്‍ ലഭിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃക്ഷ്ടിക്കാന്‍ കഴിയുന്നതായിരിക്കും പുതിയ നയങ്ങള്‍. ഡിസംബര്‍ മുതലുള്ള ആദ്യഘട്ടത്തില്‍ 25,000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ഈ ജൂലൈ അവസാനത്തിലെ കണക്കു പ്രകാരം 50,388 പേരാണ് രാജ്യത്തു തൊഴില്‍ തേടി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ നാല്പത്തിയെട്ടു ശതമാനം പേരും ഇരുപത്തി അഞ്ചു വയസ്സ് മുതല്‍ ഇരുപത്തി ഒന്‍പതു വയസ്സ് വരെ പ്രായം ഉള്ളവര്‍ ആണെന്ന് ദേശിയ സ്ഥിതി വിവര മന്ത്രാലയം വ്യക്തമാക്കി.
രണ്ടായിരത്തി പതിനാറു ഡിസംബറില്‍ തൊഴില്‍ അന്വേഷകര്‍ 43,585 പേര് ആയിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശിവത്കരണത്തിനു കൂടുതല്‍ പ്രസ്‌കതി നല്കണമെന്നു മന്ത്രി സഭ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശിവത്കരണം ശക്തമാകുന്നതോടു കൂടി വിദേശികളുടെ തൊഴില്‍ അവസരങ്ങള്‍ ഇനിയും കുറഞ്ഞു തുടങ്ങും. സര്‍ക്കാരിന്റെ സ്വദേശിവല്‍ക്കരണ നടപടികളുമായി സഹകരിക്കാത്ത കമ്പനികള്‍ക്ക്എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി സഭ കൗണ്‍സില്‍ വ്യക്തമാക്കി.
Post Your Comments