ന്യൂഡൽഹി : ഇന്ത്യൻ കപ്പൽ കൊള്ളയടിക്കാൻ എത്തിയ സോമാലിയൻ കടൽ കൊള്ളക്കാരെ കീഴടക്കി ഐഎൻഎസ് ത്രിശൂൽ തുരത്തി. കൊള്ളക്കാർ ഉപയോഗിച്ച ചെറു വഞ്ചി,ഒരു എ കെ 47 നും വെടിയുണ്ടകളും മറ്റ് ആയുധങ്ങളും മാർക്കോസ് കമാൻഡോസ് പിടിച്ചെടുത്തു. കപ്പലിലെ 26 ജീവനക്കാരും സുരക്ഷിതരാണെന്നും രക്ഷപ്പെട്ട 12 കൊള്ളക്കാരെയും അവരുടെ കപ്പലിനേയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതായും ഇന്ത്യൻ നാവികസേന അറിയിച്ചു.
ഇന്നുച്ചയ്ക്ക് ജാഗ് അമർ എന്ന ചരക്ക് കപ്പൽ കൊള്ളയടിക്കാനായിരുന്നു കൊള്ളക്കാരുടെ ശ്രമം. അമറിൽ നിന്നുള്ള സന്ദേശം ലഭിച്ചുടൻ എത്തിയ ഐഎൻഎസ് ത്രിശൂൽ കൊള്ള പരാജയപ്പെടുത്തുകയായിരുന്നു. 82000 ടൺ ചരക്ക് ആണ് ജാഗ് അമറിൽ ഉണ്ടായിരുന്നത്. കടൽ കൊള്ള തടയാൻ 2008 മുതൽ ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പൽ ഗൾഫ് ഓഫ് ഏദനിൽ റോന്ത് ചുറ്റുന്നുണ്ട് .
Post Your Comments