ന്യൂഡല്‍ഹി: ഇന്ധനവില നികുതി വിഷയത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവിലയുടെ നികുതി കുറയ്ക്കാന്‍ ആദ്യം തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതിനു ശേഷം സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയാമെന്നു തോമസ് ഐസക്ക് പറഞ്ഞു. ജിഎസ്ടി കൗണ്‍സിലില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു മന്ത്രി.
കയറ്റുമതിയെ ചരക്കുസേവന നികുതി (ജിഎസ്ടി) ബാധിച്ചിട്ടുണ്ട്. ഇതു പരിഹരിക്കാന്‍ സമയം എടുക്കും. നിലവില്‍ ചെറുകിട വ്യവസായ മേഖലയും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതിനുള്ള കാരണം ജിഎസ്ടി നെറ്റ് വര്‍ക്ക് സംവിധാനം കാര്യക്ഷമാത്തതാണ്.
ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുളള വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം, ഇവര്‍ക്ക് റിട്ടേണ്‍ നല്‍കാനുളള കാലാവധി മൂന്നു മാസത്തിലൊരിക്കലാക്കുക എന്നീ നിര്‍ദേശങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
Post Your Comments