ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന സൈനിക സാന്നിധ്യം കൂട്ടി. തര്‍ക്ക പ്രദേശത്തേക്കുള്ള റോഡിന്റെ ചൈനയുടെ ഭാഗത്തെ വീതി 10 മീറ്റര്‍ കൂട്ടി. ചൈനീസ് പട്ടാളത്തിനുള്ള സൗകര്യങ്ങളും കൂട്ടുന്നു. ചൈന ഇന്ത്യയുടെ ക്ഷമ പരിശോധിക്കുകയാണെന്ന് കരസേനാ മേധാവി പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തിയായ ഡോക്ലാമില്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചിരുന്നു. അഞ്ഞൂറിലധികം ചൈനീസ് സൈനികര്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നതായിയായിരുന്നു റിപ്പോര്‍ട്ട്.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഡോക്ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന വീണ്ടും റോഡ് പണി പുനരാരംഭിച്ചത്.
Post Your Comments