ബെയ്ജിങ്: ഇന്ത്യ 69 -ാം റിപ്പബ്ലിക്ക് ആഘോഷത്തിന്റെ നിറവിലെത്തി നില്‍ക്കുമ്പോള്‍ ചൈന പുതിയ അവകാശവാദവുമായി രംഗത്തുവന്നു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ ഡോക്ലാം ചൈനയുടെ ഭാഗമാണെന്ന് അവകാശ വാദവുമായാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സിക്കിം അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയതില്‍ നിന്ന് ഇത് തിരിച്ചറിഞ്ഞാല്‍ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നും ചൈന അറിയിച്ചു.
ഡോക്ലാം മേഖലയില്‍ ചൈനയുടെ കടന്നു കയറ്റത്തെ അപലപിച്ച് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് ചൈനീസ് സൈന്യത്തിന്റെ പ്രതികരണം.
ഡോക്ലാമില്‍ ചൈന കടന്നുകയറിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം 73 ദിവസമാണ് സൈനികരെ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചത്. പിന്നീട് ഇരു രാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചത്.
ഡോക്ലാം ചൈനയുടെ ഭാഗമാണെന്നും ഇന്ത്യക്കാര്‍ അനധികൃതമായി മേഖലയില്‍ കടന്നു കൂടുന്നുവെന്നതാണ് വസ്തുതയെന്നും ചൈനീസ് സൈനിക വക്താവ് വു ഖിന്‍ അഭിപ്രായപ്പെട്ടു.
Post Your Comments