അഹമ്മദാബാദ് : ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ലെന്നും കൂടാതെ ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ സാധ്യമായ എല്ലാ നടപടികളും നരേന്ദ്രമോദി കൈക്കൊണ്ടിരുന്നുവെന്നും സുപ്രീംകോടതി നിയമിച്ച എസ് ഐ റ്റി (സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) കണ്ടെത്തിയതിനേത്തുടര്‍ന്ന് സുപ്രീംകോടതി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ അതിനെ ചോദ്യംചെയ്ത്
സാക്കിയ ജാഫ്രിയും ടീസ്റ്റസെറ്റില്‍വാദും നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
സുപ്രീംകോടതി മേല്‍നോട്ടം വഹിച്ച പ്രത്യേക അന്വേഷണ സംഘത്തിനോട് കേസിനെക്കുറിച്ച് വീണ്ടും അന്വേഷിക്കണമെന്ന് ഉത്തരവിടാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കലാപം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കുശേഷമാണ് സാക്കിയ ജാഫ്രി പെറ്റീഷന്‍ നല്‍കിയതെന്നും അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. 2002 ലെ കലാപത്തില്‍ കൊല്ലപ്പെട്ട 69 പേരില്‍ ഒരാളായ ഇഷാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി. അതേ സമയം പരാതി തള്ളിയാലും കേസുമായി മുന്നോട്ട് പോകുമെന്ന് സാക്കിയ ജാഫ്രി അറിയിച്ചു.
Post Your Comments