കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമി രഹസ്യ മൊഴി നല്കി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് റിമി മൊഴി നല്‍കിയത്. അക്രമിക്കപ്പെട്ട നടിയും ദിലീപും കാവ്യയും റിമിയുമെല്ലാം ഉള്‍പ്പെട്ട വലിയ സൗഹൃദ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് റിമി ആക്രമിക്കപ്പെട്ട നടിയുമായി അകലുകയും ചെയ്തു. ഇതിന്റെ കാരണമാണ് പൊലീസ് തെരഞ്ഞത്. ഈ താരനിശയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.
കൃത്യത്തിന് മുമ്പോ ശേഷമോ ഇത് ദിലീപുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും വിവരമുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ഗായികയെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.
ദിലീപിന്റെ മിക്ക വിദേശഷോകളിലും റിമിടോമിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗായികയ്ക്ക് എന്തൊക്കെ വിവരങ്ങള്‍ അറിയാം എന്നതും അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരമാകുമെന്നാണ് വിലയിരുത്തല്‍ എത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ കുറിച്ചും ചോദിച്ചു. സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചിട്ടുണ്ട്. അത് തീര്‍ത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല.
എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചു. ഈ കേസില്‍ തനിക്ക് ബന്ധമില്ലെന്ന് പൊലീസ് വിശദീകരിച്ചിട്ടുണ്ട്. അവര്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ നല്‍കുന്നതെന്ന് പൊലീസുകാര്‍ അറിയിച്ചെന്നും റിമി പറഞ്ഞു. ദിലീപുമായും, ദിലീപിന്റെ ഭാര്യ കാവ്യമാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും റിമിക്ക് അറിവുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. 2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്.
Post Your Comments