Latest NewsNewsIndia

മാദക സൗന്ദര്യം കൊണ്ട് ആളുകളെ ഇളക്കി മറിച്ച ആള്‍ദൈവം രാധേ മാ ഡല്‍ഹി പൊലീസ് സ്റ്റേഷനില്‍ : ഇവരെ കണ്ട പൊലീസുകാര്‍ ചെയ്ത്കൂട്ടിയത് വന്‍ വിവാദത്തില്‍

 

ന്യൂഡല്‍ഹി : ബോളിവുഡിന്റെ സ്വന്തം രാധേ മാ എന്ന വിവാദ മാദക ആള്‍ദൈവത്തിന് ഡല്‍ഹിയിലെ വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഗംഭീര സ്വീകരണം. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) എണീറ്റ് തന്റെ കസേരയില്‍ രാധേ മായെ ഇരുത്തിയ ചിത്രവും പൊലീസുകാര്‍ ഇവരോടൊപ്പം പാട്ടുപാടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

എസ്എച്ച്ഒ സഞ്ജയ് ശര്‍മ തൊഴുകൈകളോടെയാണു ചുവന്ന ഷാള്‍ പുതച്ച് രാധേ മായുടെ അടുത്തു നില്‍ക്കുന്നത്. ഇവര്‍ സ്റ്റേഷനില്‍നിന്നു മടങ്ങുന്ന സമയം വരെ പൊലീസുകാര്‍ ‘രാധേ മാ’ എന്നു സ്തുതിച്ചു കൊണ്ടിരുന്നു. സംഭവം വിവാദമായതോടെ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 28ന് ആണ് രാധേ മാ സ്റ്റേഷനില്‍ എത്തിയത്. നവരാത്രി ചടങ്ങിനെത്തിയ രാധേ മായ്ക്കു ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി അവരെ സ്റ്റേഷനിലേക്കു മാറ്റിയതാണെന്നാണു പൊലീസിന്റെ വിശദീകരണം. ഹിന്ദു സന്യാസിമാരുടെ പരമോന്നത സംഘടന അഖില ഭാരതീയ അഖാര പരിഷത്തിന്റെ പുതിയ ‘വ്യാജ ആത്മീയ നേതാക്കളുടെ’ പട്ടികയിലുള്‍പ്പെട്ടയാളാണ് രാധേ മാ.

ബോളിവുഡിന്റെ സ്വന്തം രാധേ മാ

കൈകളില്‍ തൃശൂലവും പൂവും പിടിച്ച് കടുംവര്‍ണ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവമാണു രാധേ മാ. ബോളിവുഡ് പാട്ടുകള്‍ക്കനുസരിച്ചു നൃത്തം ചെയ്താണ് ആളുകളെ അനുഗ്രഹിക്കുക. ബോളിവുഡിലും രാഷ്ട്രീയത്തിലും വന്‍ സ്വാധീനം.

പഞ്ചാബിലെ ദൊരന്‍ഗല ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച രാധേയുടെ യഥാര്‍ഥ പേര് സുഖ്വീന്ദര്‍ കൗര്‍. പതിനേഴാം വയസില്‍ വിവാഹിതയായി. ഭര്‍ത്താവും കുട്ടികളും ഇവരോടൊപ്പം ആശ്രമത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ഭര്‍ത്താവ് മോഹന്‍ സിങ് ജോലി തേടി ഗള്‍ഫിലേക്ക് പോയതോടെ സുഖ്‌വീന്ദര്‍ ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞു. പരംഹന്‍സ് ദേര വിഭാഗം തലവന്‍ രാം ദീന്‍ ദാസിന്റെ ശിഷ്യയായി. 2003ല്‍ ദുര്‍ഗാ ദേവിയുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട്, പേരുമാറ്റി രാധേ മായുടെ രംഗപ്രവേശം. ബോളിവുഡ് താരങ്ങള്‍ നിത്യ സന്ദര്‍ശകരായതോടെ രാധേ മാ മുംബൈയിലെ ഗ്ലാമര്‍ ആള്‍ദൈവമായി.

shortlink

Post Your Comments


Back to top button