Latest NewsIndiaNews

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചും ഭീഷണി മുഴക്കിയും ആള്‍ദൈവം

പീഡനക്കേസില്‍ ഗുര്‍മീത് അറസ്റ്റിലായതോടെ പല ആള്‍ദൈവങ്ങള്‍ക്കും പണികിട്ടിയിരുന്നു. അതിലൊരാളാണ് രാധേ മാ. ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രാധേ മാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചും ഭീഷണി മുഴക്കിയതാണ്. ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാധേ മാ തനിക്കെതിരേയുള്ള കേസുകളേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ശാന്തരൂപം കൈവിട്ട് ക്ഷുഭിതയായത്. മാധ്യമപ്രവര്‍ത്തകരോട് വായടക്കാനും ക്യാമറകള്‍ എടുത്ത് പുറത്തു പോകാനും അവര്‍ ആവശ്യപ്പെട്ടു.

15 ദിവസത്തിനുള്ളില്‍ തന്നെ കണ്ടോളാമെന്നു മാധ്യമ പ്രവര്‍ത്തകനു നേരെ ഭീഷണി മുഴക്കുകയും ചെയ്തു. തന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും, തനിക്ക് അതില്‍ വിഷമമുണ്ടെന്നും അവര്‍ വ്യക്തമാക്കി. രാധേ മായുടെ പ്രേരണയാല്‍ ഭര്‍ത്തൃവീട്ടുകാര്‍ സ്ത്രീധനപീഡനം നടത്തുന്നതായി ആരോപിച്ചു വീട്ടമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. ഭീഷണിപ്പെടുത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, വഞ്ചനക്കുറ്റം, ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ വേറെയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button