കോട്ടയം: നടന് ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നുവെന്ന് പി. സി ജോര്‍ജ് എംഎല്‍എ. ദിലീപ് കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നാണ് താന്‍ നേരത്തെയും പറഞ്ഞത്. പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞതെന്നും തന്റെ നിലപാട് ഉറച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപ് ജനം സ്നേഹിക്കുന്ന നല്ല കലാകാരനാണ്. അദ്ദേഹത്തെ കെണിയില്‍പ്പെടുത്തി 85 ദിവസമാണ് ജയിലില്‍ ഇട്ടത്. സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കില് നേരത്തെ ജാമ്യം ലഭിക്കുമായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകേട്ടാണ് പോലീസ് ദിലീപിനെ അറസ്റ്റുചെയ്തതെന്നും പി.സി ജോർജ് കുറ്റപ്പെടുത്തി.
നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പരാതി നല്‍കിയശേഷമാണ് ദിലീപിന്റെ അറസ്റ്റുണ്ടാവുന്നത്. ദിലീപിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് അവർ എഴുതിക്കൊടുത്തത്. മുഖ്യമന്ത്രി അത് വിശ്വസിക്കുകയും ചെയ്തു.ആക്രമിക്കപ്പെട്ട നടിക്കെതിരേ നാലുവര്‍ഷം മുമ്പ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പറയുന്നത്. ക്വട്ടേഷന്‍ നല്‍കിയശേഷം പള്‍സര്‍ സുനിയും നടിയുമൊന്നിച്ച് മണിക്കൂറുകളോളം കാറില്‍ സഞ്ചരിച്ചിട്ടുണ്ട്. അന്നൊന്നും ആക്രമിക്കാതെ ഇപ്പോൾ ആക്രമിച്ചതിന്റെ പോൾ എന്താണെന്നും പി.സി ജോർജ് ചോദിച്ചു.
Post Your Comments