CinemaMollywoodLatest NewsKollywood

കട്ടപ്പയ്ക്ക് പിറന്നാൾ ! മലയാളി താരത്തിന്റെ വക ജന്മദിന കേക്ക്

ബാഹുബലിയുടെ വിജയത്തിന് ശേഷം ബാഹുബലിയായി അഭിനയിച്ച പ്രഭാസിനൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയിരുന്നു സത്യരാജിന്റെ കട്ടപ്പ എന്ന കഥാപാത്രത്തെ.രാജ്യത്തിനോടുള്ള സ്നേഹവും സത്യസന്ധതയും ബാഹുബലിയോടുള്ള വാത്സല്യവും എല്ലാം സത്യരാജ് തന്റെ അഭിനയത്തിലൂടെ മികച്ചതാക്കി.

കട്ടപ്പയായി തിളങ്ങിയ സത്യരാജിന് ഇത് അറുപത്തിമൂന്നാം പിറന്നാൾ ആണ്. സത്യരാജിന് ജന്മദിന ആശംസകൾ നേരാൻ സിനിമാ രംഗത്തുള്ളവർ ഒത്തുചേർന്നു. സത്യരാജ് അഭിനയിക്കുന്ന വെങ്കട്ട് പ്രഭുവിന്റെ ചിത്രം പാർട്ടിയുടെ സെറ്റിൽ വെച്ചായിരുന്നു aaghoshamആഘോഷം.നാസര്‍,ജയറാം എന്നീ താരങ്ങൾ സത്യരാജിന് ജന്മദിന ആശംസകൾ നേരാൻ എത്തിയിരുന്നു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചുമായിരുന്നു ആഘോഷം.ജയറാമിന്റെ വകയായിരുന്നു ജന്മദിന കേക്ക്. ആഘോഷങ്ങളുടെ വീഡിയോ ജയറാമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button