എന്‍ജിനീയറിങ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാനപങ്ങളിൽ അവസരം. എന്‍.ടി.പി.സി. – സെയില്‍ പവര്‍ കമ്പനി ലിമിറ്റഡിലേക്കും മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിലേക്കും ഗേറ്റ് (GATE) 2017 എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
എന്‍.ടി.പി.സി. – സെയില്‍ പവര്‍ കമ്പനി ലിമിറ്റഡ്
എന്‍.ടി.പി.സി. – സെയില്‍ പവര്‍ കമ്പനി ലിമിറ്റഡിൽ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്, തുടങ്ങിയ തസ്തികകളിൽ എന്‍ജിനീയറിങ് എക്‌സിക്യുട്ടീവ് ട്രെയിനിമാരുടെ ആകെ 15 ഒഴിവുകളാണുള്ളത്.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; എന്‍.ടി.പി.സി
അവസാന തീയതി: ഒക്ടോബര്‍ 10
എം.ആര്‍.പി.എൽ (മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ്)
എം.ആര്‍.പി.എല്ലിൽ കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, സിവില്‍ ട്രേഡുകളിലായി ആകെ 74 ഒഴിവുകളാണുള്ളത്.
അനുബന്ധ വിഷയത്തിൽ ഗേറ്റ് (GATE) 2017 സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരില്‍നിന്ന് ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുക.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; എം.ആര്‍.പി.എൽ
അവസാന തീയതി: ഒക്ടോബര്‍ 19
Post Your Comments