Latest NewsNews

ഞാൻ മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ല; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: താൻ തീവ്രവാദിയല്ല, ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഗെസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബില്ലിനെ എതിർത്ത ലഫ്.ഗവർണർ അനിൽ ബൈജലിനെ ലക്ഷ്യം വച്ചായിരുന്നു നിയമസഭയിൽ വെച്ച് കേജ്‌രിവാളിന്റെ പരാമർശം.

ഡൽഹിയുടെ അധികാരികൾ ഞങ്ങളാണ്, ഉദ്യോഗസ്ഥരല്ല. ജനങ്ങൾ വകുപ്പു സെക്രട്ടറിമാരെയല്ല തിരഞ്ഞെടുക്കുന്നത് ജനപ്രതിനിധികളെയാണെന്നും കെജ്‌രിവാൾ പറഞ്ഞു. നിർദേശങ്ങൾ പാലിക്കാനുള്ളവരാണ് ഉദ്യോഗസ്ഥരെന്നും കേജ്‌രിവാൾ വ്യക്തമാക്കി. 15,000 ഗെസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള ബിൽ ഭരണഘടനാ ചട്ടങ്ങൾ പാലിച്ചല്ല തയാറാക്കിയിരിക്കുന്നതെന്നും നിയമങ്ങൾ രൂപീകരിക്കുന്നതിനു പരിമിതിയുണ്ടെന്നും ലഫ്.ഗവർണർ അനിൽ ബൈജൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button