KeralaLatest NewsNews

മീസിൽസ് റൂബെല്ല വാക്‌സിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ്

കോട്ടയം: കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വാക്സിനെടുത്ത കുട്ടികൾ ബോധരഹിതരായെന്നു വ്യാജ വാർത്ത സൃഷ്ടിച്ചവർക്കെതിരെ കേസെടുക്കും. കുത്തിവയ്പിനെതിരെ മറ്റു വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേയും കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച മീസിൽസ് – റുബെല്ല പ്രതിരോധ കുത്തിവയ്പ്പെടുത്ത അഞ്ചു കുട്ടികൾ തളർന്നു വീണെന്ന വാർത്തയാണു പ്രചരിപ്പിക്കുന്നത്.

ഇന്റർനാഷനൽ ഹ്യൂമൻ റൈറ്റ്സ് അസോസിയേഷന്റെ ഫെയ്സ്ബുക്ക് പേജിലാണു വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യ വകുപ്പിനു പരാതി നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രധാന അധ്യാപകൻ ബാബു തോമസ് പറഞ്ഞു. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണു വ്യാജ വാർത്തയാണെന്നു സ്ഥിരീകരിച്ചത്. വ്യാജ വാർത്തകളിൽ കുടുങ്ങരുതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button