ദുബായ് : ദുബായിലെ നായിഫ് മാര്‍ക്കറ്റില്‍ നിന്നും വെറും നാല് മിനിറ്റ് കൊണ്ട് ദുബായ് മുനിസിപാലിറ്റി അധികൃതര്‍ ആയിരം പേരെ ഒഴിപ്പിച്ചു. ദുബായ് മുനിസിപാലിറ്റി റിസ്ക് എമര്‍ജന്‍സി മാനേജ്മെന്റ് നയം അനുസരിച്ച് പൊതുജനാരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഭാഗമായിട്ടായിരുന്നു പെട്ടെന്നുള്ള ഒഴിപ്പിക്കല്‍ നടപടി എടുത്തത്.
ദുബായ് മുനിസിപാലിറ്റി, ദുബായ് പൊലീസ്, സിവില്‍ ഡിഫന്‍സ് , ആംബുലന്‍സ് എന്നിവരുമായി സഹകരിച്ചാണ് മാര്‍ക്കറ്റിലെ ഒഴിപ്പിക്കലിനായി മോക് ഡ്രില്‍ സംഘടിപ്പിച്ചത്.
മാര്‍ക്കറ്റിലെ ഒഴിപ്പിക്കലിനായി കട ഉടമകളും സായുധ സേനാംഗങ്ങളുടെ കൂടെ പങ്കെടുത്തതായി ആരോഗ്യ-സുരക്ഷ കാര്യാലയം ഡയറക്ടര്‍ രേദ ഹസ്സന് സല്മാന് പറഞ്ഞു.
ഒഴിപ്പിച്ച മാര്‍ക്കറ്റില്‍ 265 ഓളം കടകളാണ് ഉണ്ടായിരുന്നത്. ആയിരകണക്കിന് ജനങ്ങളാണ് ദിനംപ്രതി ഇവിടെയെത്തിയിരുന്നത്.
Post Your Comments