Latest NewsNewsGulf

വേശ്യാവൃത്തി: പ്രവാസി യുവതിയ്ക്ക് 5 വര്‍ഷം തടവ് ശിക്ഷ

അബുദാബി•വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഈജിപ്ഷ്യന്‍ വനിതയ്ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ആഡംബര ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരുന്ന 24 കാരിയായ യുവതി എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിന് വേണ്ടിയാണ് മാതാവിന്റെ വീട് ഉപേക്ഷിച്ച് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞത്. ഇവരുടെ സുഹൃത്തായ യുവതിയെ വേശ്യാവൃത്തിയ്ക്ക് അബുദാബിയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും നേരത്തെ പിടിയിലായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 24 കാരി പിടിയിലായത്.

യുവതിയുടെ ഫിലിപ്പിനോ മാതാവും, ഈജിപ്ഷ്യന്‍ പിതാവും അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് വിവഹമോചനം നേടിയിരുന്നതായി കോടതി രേഖകള്‍ പറയുന്നു.

തുടര്‍ന്ന് പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതോടെ ഇയാള്‍ മുന്‍ ഭാര്യയ്ക്കും നാല് മക്കള്‍ക്കും നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തി. ഇവരുടെ മാതാവ്‌ അബുദാബിയിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ ജോലി കണ്ടെത്തിയെങ്കിലും നാല് മക്കളെയും വളര്‍ത്താന്‍ ആ പണം തികയുമായിരുന്നില്ല.

പ്രതിയായ മൂത്തമകള്‍, അവരുടെ സുഹൃത്തുക്കളുടെ ഉപദേശപ്രകാരമാണ് വേശ്യാവൃത്തിയിലേക്ക് ഇറങ്ങിയത്. മകള്‍ ആഡംബര വസ്തുക്കളും വിലയേറിയ വസ്ത്രങ്ങളും ധരിക്കുന്നത് കണ്ട് സംശയം തോന്നിയ മാതാവ് ചോദ്യം ചെയ്തപ്പോള്‍ അതൊക്കെ സുഹൃത്തുക്കള്‍ നല്‍കിയതാണെന്നായിരുന്നു മറുപടി.

പിന്നീട് ഒരു ദിവസം, കുടുബത്തെ സഹായിക്കാനായി താനൊരു ഹോട്ടല്‍ റെസ്റ്റോറന്റില്‍ ജോലി കണ്ടെത്തിയതായി യുവതി മാതാവിനെ അറിയിച്ചു. തുടര്‍ന്ന് മാതാവ്‌ ജോലിയ്ക്ക് പോകാനും കമ്പനി തമസസ്ഥലത്ത് താമസിക്കാനും അനുവാദം നല്‍കി. എന്നാല്‍ യുവതി മറ്റു ചിലരോടൊപ്പം വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ഇതിനിടെയാണ് സുഹൃത്തിനൊപ്പം പോലീസ് പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരും വിചാരണയ്ക്കിടെ കുറ്റം നിഷേധിച്ചുവെങ്കിലും പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button