Latest NewsNewsIndia

നോട്ട് നിരോധനം, ജിഎസ്ടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് അരുണ്‍ ഷൂരി

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയ്ക്ക് പിന്നാലെ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിയും രംഗത്ത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് നിരോധനം എന്നാണ് ഷൂരിയുടെ വിമര്‍ശനം. എന്‍ഡിടിവിയോട് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനം.

പൂര്‍ണമായും അതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്. അതിനെ ബുദ്ധിശൂന്യമായ എടുത്തുചാട്ടമായാണ് പറയേണ്ടത്. എല്ലാവരും അവരുടെ കൈയിലെ കള്ളപ്പണം വെളുപ്പിച്ചെടുത്തു. റിസര്‍വ് ബാങ്ക് തന്നെ പറയുന്നത് നിരോധിച്ച നോട്ടുകള്‍ 99 ശതമാനവും തിരികെ വന്നെന്നാണ്. അതിനര്‍ത്ഥം കള്ളപ്പണം, നികുതിയടക്കാത്ത പണം ഒന്നും നശിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ്; ഷൂരി വിമര്‍ശിക്കുന്നു.

ജിഎസ്ടി നടപ്പാക്കുന്നതിലും കേന്ദ്രസര്‍ക്കാരിനെതിരേ അരുണ്‍ ഷൂരി വിമര്‍ശനം ഉന്നയിച്ചു. മൂന്നുമാസത്തിനിടയില്‍ ഏഴു തവണയാണ് അവര്‍ നിയമങ്ങള്‍ മാറ്റിയതെന്നാണ് ജിസ്ടിയുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവരുടെ നയങ്ങളേയും ബിജെപി കേന്ദ്രനേതൃത്വത്തേയും അരുണ്‍ ഷൂരി വിമര്‍ശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button