തിരുവനന്തപുരം ; വിവാഹതട്ടിപ്പ് പൂജാരി പിടിയിൽ. മൂന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയ കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശിയായ അജീഷാണ് പോലീസ് പിടിയിലായത്. വക്കം കുന്നുവിളയില്‍ ശ്രുതിയുടെ പരാതിയെത്തുടര്‍ന്നാണ് കടക്കാവൂര്‍ പോലീസ് ഇയാളെ പിടികൂടിയത്.
ഏഴ് വർഷം മുൻപ് കൊല്ലം വള്ളിക്കാവിലുളള അനില എന്ന യുവതിയെ വിവാഹം ചെയ്ത ഇയാള്‍ ഒരാണ്‍കുട്ടി ജനിച്ചശേഷം ഇവരെ ഉപേക്ഷിച്ചു കടന്നു. പിന്നീട് കടയ്ക്കാവൂര്‍ മല്ലന്നടയിലെ പൂജാരിയായി ജോലിചെയ്യവേ ശ്രുതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ശേഷം ഇവരെയും ഉപേക്ഷിച്ച് കടന്ന ഇയാൾ ആഗസ്ത് 23ന് ആലപ്പുഴ എഴുപുന്നയിലുളള സീതാലക്ഷ്മിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെയാണ് ശ്രുതി പോലീസിൽ പരാതി നൽകിയത്.
Post Your Comments