ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് 2018 മാര്‍ച്ച് വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിംഗിന് സെപ്റ്റംബര്‍ 30 വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരുന്നു. ഇതാണ് 6 മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
2016 നവംബര്‍ 23 മുതലാണ് ഐആര്‍സിടിസി വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് സർവീസ് ചാർജ് ഒഴിവാക്കിയത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് 20 രൂപ മുതല്‍ 40 രൂപ വരെയാണ് സർവീസ് ചാർജായി ഈടാക്കിയിരുന്നത്.
Post Your Comments