ഛണ്ഡിഗഢ്: ചൊവ്വാഴ്ച അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ചോദ്യം ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഹണിപ്രീതിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ഹണി പ്രീതിനെ ഉദ്യോഗസ്ഥർ ബുധനാഴ്ച പുലർച്ചെ വരെ ചോദ്യം ചെയ്തു. രാജ്യ ദ്രോഹ കുറ്റം വരെ ചുമത്തിയിട്ടുള്ള ഹണിപ്രീതിനെ പഞ്ചാബിലെ സിരക്പുര്‍-പട്യാല റോഡില്‍നിന്നാണ് ഹരിയാന പൊലീസിെന്റ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആഗസ്റ്റ് 25ന് സി.ബി.െഎ പ്രത്യേക കോടതി ഗുര്മീതിെന്റ ശിക്ഷാവിധി പ്രഖ്യാപിച്ച ഉടന്‍ പഞ്ച്കുളയില്‍ അരങ്ങേറിയ അതിക്രമവുമായി ബന്ധപ്പെട്ടാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. പഞ്ച്ഗുളയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളുടെ മുഖ്യസൂത്രധാരക ഹണിപ്രീതാണെന്നാണ് പൊലീസിെന്റ നിഗമനം. ഗുര്‍മീതിനെ കോടതിയില്‍ നിന്ന് കടത്തികൊണ്ടു പോകാനും ഹണിപ്രീതും കൂട്ടരും ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരെയും അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹണിപ്രീതിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും അറസറ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
Post Your Comments