കൊല്ലം: അഞ്ചല്‍ ഏരൂരില്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് മുമ്ബും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി പിതാവ് മനോജ്. കൂടാതെ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത് രാജേഷിന്റെ ഭാര്യയായ സ്ത്രീക്ക് അറിയാമായിരുന്നു എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അവിഹിതം ആരോപിച്ച നാട്ടുകാർ ഈ കുടുംബത്തെ ഓടിച്ചു വിട്ട വാർത്ത വിവാദമായിരിക്കുന്ന സമയത്താണ് പിതാവിന്റെ ഈ വെളിപ്പെടുത്തൽ.
കുട്ടിയുടെ മാതാവിനെയും സഹോദരി ഉള്‍െപ്പടെയുള്ള കുടുംബാംഗങ്ങളെയും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു കഴിഞ്ഞദിവസം പോലീസ് കിളിമാനൂരിലെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. തന്റെ കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത് രാജേഷിന്റെ ഭാര്യ ഇയാൾ കുഞ്ഞിനെ പീഡിപ്പിക്കുന്ന കാര്യം മറച്ചു വെച്ചതുകൊണ്ടാണെന്ന് മനോജ് പറഞ്ഞു. കുളത്തൂപ്പുഴയില്‍ കൃത്യം നടന്ന ഏറുമാടത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഇക്കാര്യം പോലീസിനോട് ഇവര്‍ പറഞ്ഞില്ല. ഇതു സംബന്ധിച്ച് പുനലൂര്‍ ഡിെവെ.എസ്പിക്ക് പരാതി നല്‍കിയതായും മനോജ് പറഞ്ഞു.
കുട്ടി മുമ്പും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നു കഴിഞ്ഞദിവസം നാട്ടുകാരും ആരോപിച്ചിരുന്നു. മാതാവിനെയും സഹോദരിയെയുമാണ് അവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. എല്ലാം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് അവരുടെ ആരോപണം. കുട്ടി മരിച്ചശേഷവും പ്രതിയായ രാജേഷിനെ തള്ളിപ്പറയാന്‍ തയാറാകാതിരുന്നതാണു കുടുംബത്തിനെതിരേ നാട്ടുകാർ പോലും തിരിയാനുള്ള കാരണം. കുട്ടിയുടെ മൃതദേഹം കാണാന്‍പോലും മാതാവിനെയും ബന്ധുക്കളെയും നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.
കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടില്‍ സംസ്കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. പിന്നീട് പിതാവിന്റെ വസതിയിലാണു കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. കുട്ടിയുടെ മരണത്തില്‍ മാതാവിനും സഹോദരിക്കുമുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. നാട്ടുകാരുടെ മേൽ സദാചാര പോലീസിങ്ങിനും പരാതി ഉയർന്നിട്ടുണ്ട്.
സ്കൂളില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുഞ്ഞിനെ മുത്തശ്ശിയുടെ കയ്യില്‍ നിന്നും വാങ്ങിയ ശേഷം അമ്ബലത്തില്‍ പോകാമെന്ന് പറഞ്ഞായിരുന്നു പ്രതി രാജേഷ് കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയത്. ഒടുവില്‍ ഇവിടെ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള കുളത്തൂപ്പുഴയിലെ വിജനമായ ഒരു റബ്ബര്‍ പുരയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments