KeralaLatest NewsNews

റോഡിൽ നിറയെ കുണ്ടും കുഴിയും; കരാറുകാരനെതിരെ മന്ത്രി നേരിട്ടെത്തി പരാതി നൽകി

തിരുവനന്തപുരം: റോഡിന്റെ അറ്റകുറ്റപ്പണി യഥാസമയം പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ മന്ത്രി ജി.സുധാകരന്റെ പരാതി. കഴക്കൂട്ടം മുതല്‍ വെട്ടുറോഡു വരെയുള്ള ഭാഗത്തെ കുണ്ടും കുഴിയും നികത്താത്തതിനെതിരേ മംഗലപുരം – കരമന ദേശീയ പാതയുടെ അറ്റകുറ്റപ്പണിക്ക് കരാറെടുത്ത കിളിമാനൂര്‍ റിവൈവ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ നസറുദ്ദീനെതിരേയാണ് പരാതി. കരാര്‍ലംഘനം, സുരക്ഷാപ്രശ്നങ്ങള്‍, ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കെല്ലാം ചേര്‍ത്ത് സിവിലായും ക്രിമിനലായും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴക്കൂട്ടം എ.സി: എ. പ്രമോദ് കുമാറിനാണ് പരാതി നൽകിയിരിക്കുന്നത്.

പൊട്ടിപ്പൊളിഞ്ഞ റോഡ് മന്ത്രിയോടൊപ്പം പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരുമെത്തി കണ്ടു. ഈമാസം പത്തിന് മുമ്പ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. കര്‍ശനനടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടി വരുമെന്ന് ജി.സുധാകരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button