KeralaCinemaMollywoodLatest NewsNewsMovie Gossips

ദിലീപിന്‍റെ ജയിൽ ജീവിതം സിനിമയാകും

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയേണ്ടിവന്ന നടൻ ദിലീപിന്‍റെ ജീവിതം സിനിമയാകുന്നു.ജയിൽ മോചിതനായ ശേഷം ദിലീപിനെ സന്ദര്‍ശിച്ച അടുത്ത സുഹൃത്തുക്കള്‍ സിനിമയിലൂടെ എല്ലാം തുറന്ന് കാട്ടണമെന്ന നിലപാടാണ് മാധ്യമങ്ങളോട് പങ്കുവച്ചത്.എന്നാൽ കേസിന്‍റെ വിധി വന്നതിന് ശേഷം മാത്രമേ ചിത്രത്തെക്കുറിച്ചുള്ള തീരുമാനം ദിലീപ് എടുക്കുകയുള്ളു.

85 ദിവസത്തെ ജയിൽ ജീവിതം കൊണ്ട് നടൻ അനുഭവിച്ച കാര്യങ്ങൾ സിനിമയാക്കാൻ ഒരു തിരക്കഥാകൃത്തിന്‍റെ ആവശ്യം പോലുമില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.ഇനി ഒരു ‘ദിലീപുമാര്‍ക്കും’ ഇത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാന്‍ വ്യക്തമായ സന്ദേശവും മുന്നറിയിപ്പും അത്തരമൊരു സിനിമ യാഥാര്‍ത്ഥ്യമായാല്‍ അതില്‍ ഉണ്ടാകുമെന്നാണ് സുഹൃത്തുക്കളുടെ പ്രതീക്ഷ.ദിലീപിന്‍റെ അടുത്ത സുഹൃത്തും കേസിൽ നിരവധി തവണ ബലിയാടക്കേണ്ടിവന്ന സംവിധായകൻ നാദിർഷയാണ് പുതിയ ചിത്രം ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

നടിയെ ആക്രമിച്ചവര്‍ക്ക് നിയമത്തിന്‍റെ മുന്നില്‍ പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുമ്പോഴും ഇതിന്‍റെ പേരില്‍ നിരപരാധിയെ ബലിയാടാക്കുന്നത് ചോദ്യം ചെയ്തില്ലെങ്കില്‍ നാളെ ഒരുപാട് നിരപരാധികള്‍ക്ക് ഈ ഗതി വരുമെന്ന അഭിപ്രായമാണ് സിനിമാ മേഖലയിലെ ദിലീപ് അനുകൂലികള്‍ക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button