KeralaCinemaMollywoodLatest NewsNews

നടിയെ ആക്രമിച്ച കേസിൽ തികച്ചും വ്യത്യസ്തമായ പ്രതികരണവുമായി സോനാ നായർ “എന്തെങ്കിലും കാരണമുണ്ടാവില്ലേ”?

നടിയെ ആക്രമിച്ച കേസിൽ ഇരയായ നടിക്കൊപ്പവും കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന നടനൊപ്പവുമായി ഇരു ചേരികളിൽ സിനിമാമേഖലയിലും പുറത്തും നിൽക്കുന്ന ഒരുപാടുപേർ അഭിപ്രായങ്ങളും വിമർശനങ്ങളുമായി വാർത്തകളിൽ ഇടം പിടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.ദിലീപിനെ അനുകൂലിച്ചോ അപ്പാടെ പ്രതികൂലിച്ചോ ആണ് ഓരോരുത്തരും അവരുടെ നിലപാടുകൾ സ്വീകരിച്ചത്.എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് നടി സോനാ നായരുടെ പ്രതികരണം.

ദിലീപ് വിഷയത്തില്‍ നടക്കുന്ന ജനകീയ വിചാരണയെ ശക്തമായ ഭാഷയില്‍ നടി വിമർശിക്കുന്നു.സത്യാവസ്ഥ അറിയാതെ അവരവർക്ക് തോന്നുന്നതാണ് ആളുകൾ വിളിച്ചുകൂവുന്നതെന്നും ദിലീപിന്റെ മേൽ കുറ്റം ആരോപിച്ചിട്ടുള്ളതുകൊണ്ട് മാത്രം അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നത് തെറ്റായ രീതിയാണെന്നും നടി പറയുന്നു.അദ്ദേഹത്തെ തള്ളിപ്പറഞ്ഞ ഇന്ന് സംസാരിക്കുന്ന പലരും അദ്ദേഹത്തോടൊപ്പം നടന്നവരാണെന്നും ദിലീപ് പുറത്തുവന്നാൽ ഇവരൊക്കെ എന്തുചെയ്യുമെന്നും സോനാ നായർ ചോദിക്കുന്നു.

ആക്രമണത്തിന് ഇരയായ നടിയെ പിന്തുണച്ചുള്ള കൂട്ടായ്മകളിലെല്ലാം താനും പങ്കാളിയാണെന്നും അതുകൊണ്ട് തന്നെ ദിലീപ് ആവരുത് ആ സംഭവത്തിന് പുറകിലെന്ന് താൻ പ്രാര്തിക്കുന്നുണ്ടെന്നും സോനാ വെളിപ്പെടുത്തി.അഥവാ ദിലീപ് ആണ് അത് ചെയ്തതെങ്കില് പോലും അതിനു പുറകിൽ ശക്തമായ ഒരു കാരണം ഉണ്ടാവാതിരിക്കില്ലലോ എന്നും നടി ചോദിക്കുകയുണ്ടായി.ഈചിന്തകൾ മനസ്സിൽ ഉള്ളതുകൊണ്ട് തന്നെ അവൾക്കൊപ്പം അവനൊപ്പം എന്ന് പറയുന്നതിനേക്കാൾ ഞാൻ അവർക്കൊപ്പമാണ് എന്ന് പറയാനാണ് തനിക്ക് ഇഷ്ടമെന്ന് സോനാ നായർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button