Latest NewsNewsInternationalTechnology

സമൂഹമാധ്യമങ്ങളിലെ വിദ്വേഷ സന്ദേശങ്ങള്‍ക്ക് പൂട്ട് വീഴുന്നു

സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങളും സന്ദേശങ്ങൾക്കും കടിഞ്ഞാണിടാന്‍ പുതിയ നിയവുമായി ജര്‍മനി.നിയമത്തിനു ‘എന്‍ഫോഴ്സ്മെന്റ് ഓണ്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്സ്’ എന്ന് എന്നര്‍ഥം വരുന്ന പേരാണ് പേരിട്ടിരിക്കുന്നത്. NtezDG എന്നതാണ് നിയമത്തിന്റെ ചുരുക്കരൂപം.

വിദ്വേഷ സന്ദേശങ്ങളെ കുറിച്ച്‌ പരാതി ലഭിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്തിരിക്കണമെന്ന് നിയമത്തിൽ പറയുന്നു. ഒറ്റനോട്ടത്തില്‍ വിദ്വേഷ സന്ദേശമാണെന്ന് തിരിച്ചറിയുന്നവ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തിരിക്കണമെന്നും കൂടുതല്‍ വിശകലനം ആവശ്യമുള്ളവ പരിശോധിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്തിരിക്കണമെന്നും നിയമത്തില്‍ പറയുന്നു.

അഞ്ച് കോടി യൂറോ ഇന്ത്യന്‍ രൂപ ഏകദേശം 300 കോടിയിലധികം നിയമലംഘനം നടത്തുന്ന സമൂഹമാധ്യമങ്ങള്‍ പിഴയടക്കേണ്ടിവരും. അടുത്തവര്‍ഷം ജനുവരി ഒന്നാം തീയ്യതി വരെ നിയമത്തിന് സമ്മതം അറിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ടെന്ന് ജര്‍മനി അറിയിച്ചു. പ്രധാനമായും ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ പ്രമുഖ സമൂഹ മാധ്യമങ്ങളെയാണ് ലക്ഷ്യമിടുന്നത്. റെഡ്ഡിറ്റ്, ടംബ്ലര്‍, ഫ്ളിക്കര്‍, വിമിയോ, വികെ, ഗാബ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കും നിയമം ബാധകമാണ്. 50 പേരടങ്ങുന്ന സംഘത്തെ നിയമ നിര്‍വ്വഹണത്തിനായി ജര്‍മ്മന്‍ ഭരണകൂടം ചുമതലപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button