തിരുവനന്തപുരം: യമനില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വൈദികനെ സ്വീകരിച്ചു. ഫാദര്‍ ഉഴുന്നാലിനോടൊപ്പം കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ ഉള്‍പ്പെടെയുളളവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നു.
യെമനില്‍ 556 ദിവസം ഭീകരരുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിപ്പിക്കപ്പെട്ട ഫാദര്‍ ടോം കഴിഞ്ഞ ദിവസമാണ് റോമില്‍ നിന്ന് ഡൽഹിയിൽ എത്തിയത്. ഡൽഹിയിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ തന്റെ മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദി ഫാദര്‍ ടോം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
Post Your Comments