കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ആരാധകാരെ കൈവീശി കാണിചച്ചും ചെറുപുഞ്ചിരിയോടെയുമാണ് ദിലീപ് തന്റെ സന്തോഷം പങ്കുവെച്ചത്. 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്. ദിലീപിന്റെ സഹോദരനും അഭിഭാഷകനും ദിലീപിനെ വരവേറ്റു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു
Post Your Comments