Latest NewsIndia

ആറുമാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല ; അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തു

നാമക്കല്‍: ഡെങ്കിപ്പനി ബാധിച്ച ആറുമാസം പ്രായമായ കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ നാമക്കലിൽ അന്‍പുകൊടി എന്ന 32 വയസുകാരിയാണ് ഇന്നലെ പുലര്‍ച്ചെ ആറുമാസം പ്രായമായ മകന്‍ ശരവണനുമായി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തത്.

അന്‍പുകൊടിയുടെ ഭര്‍ത്താവ് പെരിയസ്വാമി ബാർബറാണ്. ഞായറാഴ്ച കുട്ടിക്ക് കടുത്ത പനി ബാധിച്ചിരുന്നു. തിങ്കളാഴ്ച അന്‍പുകൊടിയും ശരവണനും കുട്ടിയെ സേലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോൾ കുട്ടിക്ക് ഡെങ്കിപ്പനി ബാധിച്ചെന്നും ദിവസവും ചികിത്സയ്ക്കായി നാലായിരം രൂപയാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനായുള്ള തുക എങ്ങനെ കണ്ടെത്തും എന്ന  മനോവിഷമത്തിലാണ് അന്‍പുകൊടിയും കുഞ്ഞും ആത്മഹത്യ ചെയ്‌തത്‌.

ഭാര്യയെയും കുട്ടിയെയും കാണാതായതിനെ തുടര്‍ന്ന് പെരിയസ്വാമി നടത്തിയ തെരച്ചിലിലാണ് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button