Latest NewsCinemaNewsBollywoodInternationalKollywood

തോക്കിനെക്കാൾ വിലയുള്ളതാണ് ആളുകളുടെ ജീവൻ : എമി ജാക്സൺ

അമേരിക്കൻ ഭരണകൂടത്തിന്‍റെ രീതികളെ ചോദ്യംചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ എമി ജാക്സൺ.ലാസ് വേഗസ് വെടിവെപ്പിന്‍റെ ഞെട്ടലില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. അമേരിക്കയില്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നതിനുള്ള നിയമം നിസാരമാക്കിയതാണ് ഈ സംഭവത്തിന്‍റെ കാരണം.തോക്ക് വില്‍പനയേക്കാള്‍ ഏറെ വിലയേറിയതാണ് അമേരിക്കയിലെ ആളുകളുടെ ജീവനെന്ന് സര്‍ക്കാര്‍ എപ്പോഴാണ് തിരിച്ചറിയുക എന്ന് ബാന്‍ ഗണ്‍സ് എന്ന ഹാഷ്ടാഗിലിട്ട് ട്വിറ്ററിൽ താരം പറഞ്ഞു.

അമേരിക്കന്‍ സര്‍ക്കാര്‍ തോക്കുകള്‍ വില്‍ക്കുന്നില്ലെന്ന ഒരു കമന്റിനു സര്‍ക്കാര്‍ ഫെഡറല്‍ ടാക്‌സ് വഴി ലാഭമുണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അവര്‍ ഉത്തരവാദികളെന്നും എമി തുറന്നുപറഞ്ഞു.

യു.എസ്. ഭരണഘടനയുടെ രണ്ടാം ഭേദഗതിയിലൂടെ 1791ല്‍ ഉറപ്പാക്കിയതാണ് ആയുധം കൈവശം വയ്ക്കാനുള്ള പൗരന്‍റെ അവകാശം. ഇതിനുശേഷം രാജ്യത്ത് തോക്ക് വ്യവസായത്തില്‍ പ്രതിവര്‍ഷം 9066 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. 2015ല്‍ മാത്രം 33 ലക്ഷത്തോളം തോക്കുകളാണ് അമേരിക്കയില്‍ വിറ്റുപോയത്. 2015ലെ കണക്ക് പ്രകാരം അമേരിക്കക്കാര്‍ 33 കോടിയിലേറെ തോക്കുകള്‍ കൈവശം വയ്ക്കുന്നുണ്ട്. ഓരോ വര്‍ഷവും 1,20,000ത്തോളം അമരിക്കക്കാര്‍ക്ക് വെടിയേല്‍ക്കുന്നുണ്ട്. അതില്‍ മൂന്നിലൊരാള്‍ വീതം മരിക്കുന്നുമുണ്ട് എന്നാണ് കണക്ക്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് തോക്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്.

എമിയെപ്പോലെ അനവധി താരങ്ങൾ ഇതേ ആവശ്യവുമായി മുമ്പോട്ട് വന്നിരുന്നു.തിങ്കളാഴ്ച ചൂതാട്ടകേന്ദ്രമായ ലാസ് വേഗസില്‍ ഒരു സംഗീത പരിപാടി നടക്കുമ്പോള്‍ സ്റ്റീഫന്‍ പാഡക്ക് എന്നയാള്‍ നടത്തിയ വെടിവെപ്പില്‍ 58 പേരാണ് മരിച്ചത്. 500 ലേറെ പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button