തളിപ്പറമ്പ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്കരിച്ചായിരുന്നു ദര്‍ശനം.ബിജെപിയുടെ ജനരക്ഷാ യാത്ര ഉത്ഘാടനം ചെയ്യാനാണ് അമിത് ഷാ കണ്ണൂരിലെത്തിയത്.ജനരക്ഷായാത്ര പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് തുടങ്ങുന്നത്. അമിത് ഷായുടെ വരവ് പ്രമാണിച്ച് വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, നളിന്‍കുമാര്‍ കട്ടീല്‍, ബിജെപി അഖിലേന്ത്യ സെക്രട്ടറി എച്ച് രാജ, വി മുരളീധരന്‍ വിവിധ സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് മൂന്നു മണിക്ക് ഗാന്ധി പാര്‍ക്കിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പദയാത്ര ആരംഭിക്കും.
ആദ്യ ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്ര വരെയാണ് യാത്ര. ഈ യാത്രയിലുട നീളം അമിത് ഷാ ഉണ്ടാകും.
ഹരിയാനയില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും നേതാക്കളും അടങ്ങുന്ന നൂറ് പേര്‍ ആദ്യ ദിവസത്തെ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘം പദയാത്രയില്‍ അണിചേരും. 300 സ്ഥിരാംഗങ്ങള്‍ ജാഥയില്‍ ഉണ്ടാകും.
അതെ സമയം പണ്ട് ഡി വൈ എഫ് ഐ നേതാവ് പി പി ദിവ്യ അമിത്ശായെ കേരളത്തില്‍ വരാന്‍ സമ്മതിക്കില്ല എന്ന രീതിയില്‍ ഇട്ട പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയില്‍ ടോള്‍ നേരിടുകയാണ്. അമിത്ഷായ്ക്ക് സന്ഘികളെ കാണാന്‍ വീഡിയോ കൊണ്ഫറന്‍സ് നടത്തേണ്ടി വരുമെന്ന പോസ്റ്റ് ആണ് ട്രോളന്മാര്‍ക്ക് ചാകരയായത്.
“ഭോപ്പാലിൽ മുഖ്യമന്ത്രിയെ തടഞ്ഞു… ഇപ്പോൾ മംഗ്ളൂരിലും വിലക്ക്… ഈ പോക്കാണെങ്കിൽ അമിത് ഷായ്ക്ക് കേരളത്തിലെ സംഗിക്കളോട് ഇനി വീഡിയോ കോൺഫെറൻസ് മാത്രം നടത്തേണ്ടി വരും.” എന്നായിരുന്നു പോസ്റ്റ്.
Post Your Comments