KeralaLatest NewsNews

പ്രവാസിയുടെ ഭാര്യയെ കാണാനില്ല; വീട്ടില്‍ പണിക്ക് വന്ന യുവാവിനൊപ്പം മുങ്ങിയതെന്ന് സംശയം

കോട്ടയം•കോട്ടയത്ത് രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ കാണാതായി. മരങ്ങാട്ടുപിള്ളിയിലാണ് സംഭവം. വീട്ടല്‍ പണിക്ക് വന്ന യുവാവിനൊപ്പം പോയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. മരങ്ങാട്ടുപിള്ളി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

വീട്ടില്‍ പണിക്കെത്തിയ 23 കാരനോപ്പമാണ് 31 കാരിയായ വീട്ടമ്മ മുങ്ങിയതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉയരുന്ന സംശയം. ഇന്നലെ രാവിലെയാണ് വീട്ടമ്മയെ കാണാതായത്. ഇതിന് ശേഷം ഇരുവരുടെയും മൊബൈലും സ്വിച്ച് ഓഫാണ്. രാവിലെ കുട്ടികളുമായി പുറത്തേക്ക് പോയ യുവതി കുട്ടികളെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഏറെ നേരമായിട്ടും ഇവര്‍ തിരിച്ചുവീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button