
ആനപിണ്ഡത്തില്‍ നിന്നു ചന്ദനത്തിരി നിര്‍മ്മിച്ച പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടുമെത്തുന്നു. ഇത്തവണ പുതിയ ബിസിനസുമായാണ് ജോയും കൂട്ടരും എത്തുന്നത്. ഗാന്ധിജയന്തി ദിവസമായ ഇന്ന് ഫേസ് ബുക്ക് വീഡിയോയിലൂടെയാണ് പുതിയ ബിസിനസ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
അമ്പാനി ജിയോ കൊണ്ട് വന്നതുപോലെഈ ലോകത്ത് മുഴുവന്‍ ആവശ്യമായ പുതിയ പ്രൊഡക്റ്റുമായാണ് പുണ്യാളന്‍ എത്തിയിരിക്കുന്നത്. എണ്ണയും കൊതുക് തിരിയും പേപ്പറും ഒന്നുമല്ല.. വെള്ളമാണ് ജോയിയുടെ പുതിയ ബിസിനസ്.
പ്രേതത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ ടീം ഒന്നിക്കുന്ന പുണ്യാളന്‍-2 ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ക്യാപ്റ്റനാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ജയസൂര്യ ചിത്രം. പ്രജീഷ് സെന്‍ ആണ് ക്യാപ്റ്റന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments