CinemaMollywoodLatest NewsNewsMovie SongsEntertainment

മോഹന്‍ലാലിനെ പ്രശംസിച്ച് മോദി

നടന്‍ മോഹന്‍ലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. മോദിയുടെ ക്ഷണ പ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാതിനാണ് താരത്തെ മോദി പ്രശംസിച്ചത്.

തിരുവനന്തപുരത്തെ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും ഐ.എം.എയും കെ.ജി.എം.ഒ.എ യും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ പരിപാടിയിലാണ് താരം പങ്കാളിയായത്. മോഹന്‍ലാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ചിത്രം താരം തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതാണ് പ്രധാനമന്ത്രിയുടെ പ്രശംസയക്ക് കാരണമായത്.

നേരെത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സ്വച്ഛഭാരത് പദ്ധതിയില്‍ പങ്കാളിയാകാന്‍ ക്ഷണിച്ച് കത്തയച്ചിരുന്നു. താരത്തിന്റെ പങ്കാളിത്തം അനേകരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുമെന്നും മോദി കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു മറുപടിയായി പരിപാടിക്ക് പിന്തുണ നല്‍കുമെന്ന താരം പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button