KeralaLatest NewsNews

ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത് : മുഖ്യമന്ത്രി

തിരുവനന്തപുരം : മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയുടെ വാക്കുകൾക്ക് ഈ നാളുകളിൽ ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട്. ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കുക എന്ന ദൗത്യമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത് . മതനിരപേക്ഷത അടക്കമുള്ള സാമൂഹ്യമൂല്യങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുന്നിടത്താണ് ഗാന്ധി ജയന്തി ദിനം അർത്ഥപൂർണ്ണമാകുന്നതെന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Also read :  വിളപ്പിന്‍ശാലയില്‍ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; മേല്‍ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി ഹാരാര്‍പ്പണവും പുഷ്പാഞ്ജലിയും നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :

ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ. മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണ്. മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചത്; അദ്ദേഹം പ്രചരിപ്പിച്ചത്. എല്ലാ മതങ്ങളേയും സമഭാവനയോടെ കണ്ടു. അതിനായി ജീവൻ തന്നെ ബലി നൽകി.

ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കുക എന്നത് കാലം നമ്മോട് ആവശ്യപ്പെടുന്ന ദൗത്യം തന്നെയാണ്. മതനിരപേക്ഷത അടക്കമുള്ള സാമൂഹ്യമൂല്യങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുന്നിടത്താണ് ഗാന്ധി ജയന്തി ദിനം അർത്ഥപൂർണ്ണമാകുന്നത്.

https://www.facebook.com/PinarayiVijayan/photos/a.969029933188837/3433479296743876/?type=3&theater

 

shortlink

Related Articles

Post Your Comments

Related Articles


Back to top button