ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടാണ് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നത്. ഗാന്ധി സ്മരണ പുതുക്കാന്‍ ഉള്ള ഒരവസരം കൂടിയാണിത്. മഹാത്മാഗാന്ധി എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും അഹിംസാ മാര്‍ഗ്ഗത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചെറുതൊന്നുമല്ല. ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ഗാന്ധി അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
1896 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ കരംചന്ദ് ഗാന്ധിയുടെയും പുത്ലിഭായ് ഗാന്ധിയുടെയും മകനായാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം. രാജ്കോട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗാന്ധിജി ഇംഗ്ലണ്ടില്‍ നിയമപഠനം പൂര്‍ത്തിയാക്കി. ലളിതമായ ജീവിതം നയിക്കണമെന്ന് തത്വം മുന്നോട്ട് വെച്ച അദ്ദേഹം സ്ത്രീകളുടെ മൗലീകവകാശം, മതസ്വാതന്ത്ര്യം എന്നിവയ്ക്കെല്ലാം ഊന്നല്‍ നല്‍കിയിരുന്നു. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.
ഈ ദിനത്തില്‍ ഗാന്ധിജിയുടെ പ്രധാനപ്പെട്ട വചനങ്ങള്‍ നമ്മുക്ക് ഓര്‍ക്കാം
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്… സമ്പൂര്‍ണ്ണ ശ്രമം സമ്പൂര്‍ണ്ണ വിജയമാകുന്നു
ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഭാവി
എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ വേദനിപ്പിക്കാന്‍ കഴിയില്ല
ദേഷ്യം അഹിംസയുടെ ശത്രുവാണ്. അഹങ്കാരം എന്നത് അതിനെ വിഴുങ്ങുന്ന സത്വവും
സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം മറ്റുള്ളവരുടെ സേവനത്തില്‍ സ്വയം നഷ്ടപ്പെടുക എന്നതാണ്
ദുര്‍ബലര്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ്
വിജയത്തിലൂടെ കൈവരുന്നതല്ല ശക്തി, നിങ്ങളുടെ പ്രശ്നങ്ങളാണ് നിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത് ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളില്‍ സ്വയം അടിയറവ് പറയില്ലെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അതാണ് ശക്തി
തെറ്റുകള്‍ വരുത്താനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് വിലയില്ല
ഓരോ വീടും ഓരോ വിദ്യാലയമാണ്, മാതാപിതാക്കള്‍ അധ്യാപകരും
ഒരാളുടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തെ ആശ്രയിച്ചാണ് മഹത്വം, മറിച്ച് അതില്‍ എത്തിച്ചേരുന്നതിലല്ല
ഏറ്റവും മാന്യമായ രീതിയില്‍ ലോകത്തെ വിറപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും
നിര്‍മലമായ സ്നേഹത്താല്‍ നേടാനാവാത്തതായി ഒന്നുമില്ല
നിങ്ങള്‍ മനുഷ്യനായത് കൊണ്ട് മാത്രം വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്
ലോകത്തില്‍ യഥാര്‍ത്ഥ സമാധാനം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടികളില്‍ നിന്ന് ആരംഭിക്കുക
Post Your Comments