ഇപ്പോള്‍ കാഴ്ച നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് വ്യത്യസ്ഥതയുടെ ഭാഗമായി കണ്ണില്‍ ടാറ്റൂ പതിപ്പിക്കാന്‍ ശ്രമിച്ച ഒരു മോഡല്‍. കണ്ണില്‍ ടാറ്റൂ പതിപ്പിക്കാന്‍ ശ്രമിച്ച് അപകടത്തിലായത് ക്യാറ്റ് ഗാലിങ്ങര് എന്ന ഇരുപത്തിനാലുകാരിയാണ്.
കൂടുതല്‍ ഭംഗി ലഭിക്കുന്നതിനാണ് മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗാലിങ്ങര് ടാറ്റൂ പതിക്കാനൊരുങ്ങിയത്. തനിക്ക് ഇതില്‍ നല്ല പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഗാലിങ്ങറിന്റെ കാമുകന് കൂടിയായ വ്യക്തിയാണ് കണ്ണില്‍ ടാറ്റൂ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ശരീരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ടാറ്റൂ ചെയിട്ടുണ്ടെങ്കിലും കണ്ണില്‍ ചെയ്യാന്‍ ചെറിയ പരിഭ്രമമുണ്ടായിരുന്നു. എന്നാല്‍ സ്നേഹിതന് നിര്‍ബന്ധിച്ച് ചെയ്യിക്കുകയായിരുന്നു.
കൃഷ്ണമണി ഒഴിവാക്കി കണ്ണിലെ ബാക്കിയുള്ള ഭാഗത്ത് ടാറ്റൂ പതിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ടാറ്റൂ ചെയ്ത നിമിഷം മുതല്‍ അസഹ്യമായ വേദനയുമാരംഭിച്ചു. മഷി നേര്‍പ്പിക്കാതെയും വലിയ സൂചി ഉപയോഗിച്ചുമാണ് സുഹൃത്ത് ടാറ്റൂ ചെയ്തതെന്ന് ഗാലിങ്ങര് ആരോപിക്കുന്നു. സ്നേഹിതന് ഇതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഗാലിങ്ങറുമായുള്ള ബന്ധം അവസാനിപ്പിച്ച് പോവുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പിരിയാനുള്ള കാരണം പറയാതെയാണ്പോയതെന്ന് ഗാലിങ്ങര് പറയുന്നു.
ഇതിനിടെ കണ്ണിന്റെ വേദന അസഹ്യമാവുകയും കാഴ്ച കുറയുകയും ചെയ്തു. ഇതോടെ ഗാലിങ്ങര് ആശുപത്രിയിലെത്തി. കണ്ണിലെ മഷി നീക്കം ചെയ്യണെമന്നും ഇതിന് സര്‍ജറി ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്തായാലും സര്‍ജറിക്ക് തയ്യാറെടുക്കാനുള്ള ഒരുക്കത്തിലാണ് ഗാലിങ്ങര്.
Post Your Comments